ജൂൺ 30ന് അവസാനിക്കുന്ന 2025-26 ആദ്യപാദത്തിലേയ്ക്ക് 5676 കിലോ ലിറ്റർ മണ്ണെണ്ണയാണ് സംസ്ഥാനത്തിന് അനുവദിച്ചിട്ടുള്ളത്. സംസ്ഥാനത്തിനുള്ള മണ്ണെണ്ണ കഴിഞ്ഞ കുറച്ചു വർഷങ്ങളായി കേന്ദ്രസർക്കാർ കുറവ് ചെയ്തുവരികയായിരുന്നു. ......
ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷൻ, വാട്ട്സ്ആപ്പ് ഉപയോക്താക്കളുടെ വിവരങ്ങൾ ശേഖരിച്ച് ഇസ്രായേലുമായി പങ്കുവെക്കുന്നുവെന്ന് യാതൊരു തെളിവും നൽകാതെ ആരോപിച്ചു. ഇത് സംബന്ധിച്ച് ആശങ്കകൾ ഉയർന്നതിന് പിന്നാലെ, വാട്ട്സ്ആപ്പ് ഈ ആരോപണങ്ങൾ നിഷേധിച്ചു.
പ്രസ്തുത ആരോപണം ഇറാനിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ......
ബംഗളുരു: കമലാഹാസന്റെ ത ഗ് ലൈഫ് എന്ന സിനിമയ്ക്ക് സംസ്ഥാനത്ത് ഒരിക്കലും നിരോധനമേർപ്പെടുത്തിയിട്ടില്ലെന്ന് കർണാടക ഫിലിംചേമ്പർ പ്രസിഡന്റ് നരസിംഹലു വ്യക്തമാക്കി. " ആ സിനിമയുടെ നിർമ്മാതാക്കളാണ് ഹൈക്കോടതിയെ സമീപിച്ചത്. ......
തമിഴ് നാട് സ്വദേശി ഗണേശൻ. വി ആണ് മരിച്ചത്.
ഇന്ന് രാവിലെ 7മണിക്ക് കുളിക്കാൻ വെള്ളത്തിലേക്ക് ഇറങ്ങിയ സ്വാമിമാർക്കിടയിൽ നിന്നും ഇയാൾ കമ്പിവേലി ഉള്ള ഭാഗത്തു കാൽ വഴുതി വെള്ളത്തിലേക്ക് താഴ്ന്നു പോകുകയായിരുന്നു.
തമിഴ്നാട്ടിൽ നിന്നും എട്ട് പേർ അടങ്ങുന്ന സംഘമാണ് ഉണ്ടായിരുന്നത്.
രാവിലെ 5 മണിയോടെ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയ ഇവർ ചെങ്ങന്നൂരിൽ നിന്ന് ടാക്സി മാർഗം പമ്പയ്ക്ക് പോകുന്നതിനു മുമ്പ് മിത്രപ്പുഴ ആറാട്ടുകടവിൽ കുളിക്കുന്നതിനായി എത്തുകയായിരുന്നു. ......
തിരുവനന്തപുരം ബാലരാമപുരത്ത് രണ്ടു വയസ്സുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. കേസിലെ പ്രതിയായ ഹരികുമാറിന്റെ മൊഴിയാണ് പുറത്തുവന്നത്. ......
ഇൻഡോര് : മധ്യപ്രദേശ് എവിടെ, കൊച്ചി എവിടെ ? എസ്.ബി.ഐ. കൊച്ചി ബ്രാഞ്ചിന് മധ്യപ്രദേശിൽ ഉപശാഖ ! ഇതുനല്ല തമാശ തന്നെ. വാര്ത്ത കേട്ട എസ്.ബി.ഐ.......
സാമൂഹ്യക്ഷേമ പെൻഷനെ 'കൈക്കൂലി' എന്ന് വിശേഷിപ്പിച്ചതിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. തൊടുപുഴയിൽ കേരള പോലീസ് അസോസിയേഷൻ സംസ്ഥാന കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ......
ന്യൂഡൽഹി: സുപ്രീം കോടതിയുടെ ഇടനാഴികളിൽ സ്ഥാപിച്ചിരുന്ന ഗ്ലാസ് പാനലുകൾ നീക്കം ചെയ്തു. കോടതിക്ക് അതിന്റെ പഴയ രൂപം തിരികെ നൽകുക എന്ന ലക്ഷ്യത്തോടെ, ചീഫ് ജസ്റ്റിസ് ബി.ആർ. ......
കൊച്ചി: പരിസ്ഥിതി സംരക്ഷണത്തിന് വലിയ പ്രാധാന്യം നൽകിക്കൊണ്ട്, സംസ്ഥാനത്തെ തിരക്കേറിയ മലയോര ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗവും വിൽപനയും നിരോധിച്ച് കേരള ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചു.
പ്ലാസ്റ്റിക് ഭക്ഷണ പാത്രങ്ങൾ, പ്ലേറ്റുകൾ, കപ്പുകൾ, സ്ട്രോകൾ, സാഷെകൾ, ബേക്കറി ബോക്സുകൾ തുടങ്ങിയ സാധാരണയായി ഉപയോഗിക്കുന്ന പ്ലാസ്റ്റിക് സാധനങ്ങൾക്കാണ് നിരോധനം. എന്നിരുന്നാലും, 5 ലിറ്റർ പ്ലാസ്റ്റിക് വെള്ളക്കുപ്പികളെയും 2 ലിറ്റർ പ്ലാസ്റ്റിക് ശീതളപാനീയ കുപ്പികളെയും നിരോധനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
പരിസ്ഥിതിലോലമായ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ വർദ്ധിച്ചുവരുന്ന പ്ലാസ്റ്റിക് മാലിന്യം സംബന്ധിച്ച ആശങ്കകൾക്കിടയിലാണ് കോടതിയുടെ ഈ നിർദ്ദേശം. ......
ഡിസ്റ്റോണിയ, പാർക്കിൻസൺസ് തുടങ്ങിയ ഗുരുതരമായ ചലന വൈകല്യങ്ങൾ ബാധിച്ച നിർദ്ധനരായ രോഗികൾക്ക് ശ്രീചിത്രതിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് സൗജന്യ ശസ്ത്രക്രിയ നിഷേധിക്കുന്നതായി റിപ്പോർട്ട്. ഒരു ഗ്ലാസ് വെള്ളം കുടിക്കാനോ ഭക്ഷണം കഴിക്കാനോ കഴിയാതെ നിരവധി രോഗികളാണ് ഇതിനാൽ കഷ്ടപ്പെടുന്നത്.
ശസ്ത്രക്രിയക്ക് 15 ലക്ഷം രൂപയോളം ചെലവ് വരുമെങ്കിലും, കേന്ദ്രസർക്കാരിന്റെ രാഷ്ട്രീയ ആരോഗ്യ നിധി പദ്ധതി പ്രകാരം ഈ ചികിത്സ മുമ്പ് സൗജന്യമായി നൽകിയിരുന്നു. ......